CinemaLatest NewsMollywoodWOODs

സൈബർ ആക്രമണം, ജീവിക്കാൻ അനുവദിക്കുന്നില്ല, പിന്തുണച്ചത് പൃഥിരാജും ലിസ്റ്റിൻ സ്റ്റീഫനും മാത്രം: ഗിരിജ തിയേറ്റർ ഉടമ

ഇത്തരത്തിൽ ഉപജീവനത്തിനായി തുടങ്ങിയ 12 അക്കൗണ്ടുകൾ പൂട്ടിച്ചു

തനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും കരഞ്ഞു പറയുകയാണ് തൃശ്ശൂരിലെ ​ഗിരിജ തിയേറ്റർ ഉടമ ഡോ. ​ഗിരിജ.

ഏകദേശം അഞ്ച് വർഷത്തോളമായി തുടരുന്ന നിരന്തര ആക്രമണമാണ്, പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും ഡോക്ടർ ​ ​ഗിരിജ വ്യക്തമാക്കി.

ഓൺലൈൻ സൈറ്റുകൾ വഴിയല്ലാതെ നേരിട്ടും സോഷ്യൽ മീഡിയ വഴിയും സിനിമ ബുക്ക് ചെയ്യുവാൻ ഓപ്ഷൻസ് കൊണ്ടുവന്നതോടെയാണ് ആക്രമണം രൂക്ഷമായത്.

2015 മുതൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചാണ് തുടങ്ങിയത്, വ്യക്തിപരമായ ആക്രമണമെന്ന് കരുതി മറ്റൊരു സോഷ്യൽ മീഡിയ ടീമിനെ ഏൽപ്പിച്ചു, അവരുടെ അക്കൗണ്ടും പൂട്ടിച്ചു, ഇത്തരത്തിൽ ഉപജീവനത്തിനായി തുടങ്ങിയ 12 അക്കൗണ്ടുകൾ പൂട്ടിച്ചു.

സൈബർ അറ്റാക്കും, വ്യാജ വാർത്തയും വാട്സപ്പിലടക്കം അശ്ലീല മെസേജുകൾ അയക്കലും ആണ് ഇക്കൂട്ടരുടെ പരിപാടി എന്ന് ഡോക്ടർ ​ ​ഗിരിജ പറയുന്നു.

മധുര മനോഹര മോഹം എന്ന ചിത്രത്തെ പിന്തുണച്ചപ്പോൾ ഇക്കൂട്ടരുടെ പ്രതികാരം ഏറി വന്നെന്നും അവസാനം ഉണ്ടായിരുന്ന അക്കൗണ്ടും പൂട്ടിച്ചെന്നും ​ഗിരിജ പറഞ്ഞു. സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ആരുടെ പിന്തുണയും ഇല്ല, അതിനാൽ  നിർമ്മാതാക്കൾ സിനിമ തരുന്നില്ല. വാക്കുകൾ കൊണ്ട് ധൈര്യം തന്നത് പൃഥിരാജും, ലിസ്റ്റിൻ സ്റ്റീഫനും മാത്രമാണെന്നും, നിരന്തര ആക്രമണം നടത്തി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഡോക്ടർ ​ഗിരിജ വേദനയോടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button