GeneralLatest NewsNEWS

പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കി പ്രചരിപ്പിച്ചു: ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ പരാതി, പോലീസ് അന്വേഷണം

പ്രസ്തുത വീഡിയോ 7 ലക്ഷത്തിൽ അധികം ആളുകൾ കാണുകയും ചെയ്തിട്ടുണ്ട്.

പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ പരാതി. കുട്ടികൾ ഉൾപ്പെടെ 72 ലക്ഷത്തിലധികം ആളുകൾ ഫോള്ളോ ചെയ്യുന്ന ക്രാഫ്റ്റ് മീഡിയ /വില്ലേജ് ഫുഡ്‌ ചാനൽ എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഫിറോസ് ചുട്ടിപ്പാറ എക്സ്പ്ലോസീവ് ലൈസൻസോ അനുമതിയോ ഇല്ലാതെ പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കി പൊട്ടിച്ച് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചു എന്നാണു പരാതി. സംഭവത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച് നടപടി എടുക്കാൻ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. അഡ്വ. ശ്രീജിത്ത്‌ പെരുമനയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

read also: ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു! സ്റ്റാര്‍ മാജിക് താരങ്ങൾക്ക് നേരെ വിമർശനം

കുറിപ്പ് പൂർണ്ണ രൂപം,

പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച് നടപടി എടുക്കാൻ DGP യാണ് ഉത്തരവിട്ടത്.

കുട്ടികൾ ഉൾപ്പെടെ 72 ലക്ഷത്തിലധികം ആളുകൾ ഫോള്ളോ ചെയ്യുന്ന ക്രാഫ്റ്റ് മീഡിയ /വില്ലേജ് ഫുഡ്‌ ചാനൽ എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഫിറോസ് ചുട്ടിപ്പാറ എന്നയാൾ എക്സ്പ്ലോസീവ് ലൈസൻസോ അനുമതിയോ ഇല്ലാതെ പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കി പൊട്ടിച്ച് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. food channel (vfc) എന്ന ഫെയിസ്ബുക്ക് പേജിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തീർത്തും നിയമവിരുദ്ധമായും, എക്സ്പ്ലോസിവ് ലൈസൻസോ, അനുമതികളോ ഇല്ലാതെ ബോംബ് ഉണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രസ്തുത വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Craft media, Village food channel എന്നീ ഫെയിസ്ബുക്ക്, യൂട്യൂബ് ചാനലിലൂടെയും പ്രചരിപ്പിക്കുകയും പ്രസ്തുത വീഡിയോ 7 ലക്ഷത്തിൽ അധികം ആളുകൾ കാണുകയും ചെയ്തിട്ടുണ്ട്.

ഫിറോസ് ചുട്ടിപ്പാറ, പാലക്കാട്‌ എന്ന യൂട്യൂബറാണ് അങ്ങേയറ്റം ഗുരുതരമായ നിയമലംഗനം നടത്തുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. തീർത്തും നിയമവിരുദ്ധവും അപകടകരവും, ക്രിമിനൽ കുറ്റകൃത്യവുമായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മേൽ സോഷ്യൽ മീഡിയ ചാനലുകൾക്ക് 72 ലക്ഷത്തിൽ അധികം ആളുകൾ സബ്സ്ക്രൈബ്രഴ്സ് ആയിട്ടുണ്ട് എന്നതും, കുറ്റകരമായ വീഡിയോ 7 ലക്ഷത്തിൽ അധികം ആളുകൾ, കുട്ടികൾ ഉൾപ്പെടെ കണ്ടിട്ടുള്ളതിനാൽ അനുകരിക്കാൻ സാധ്യത ഉള്ളതും അപകടത്തിൽ പെടാനുള്ള സാധ്യതയുള്ളതിനാലും അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ എടുക്കണമെന്നും, വീഡിയോ ഇന്റർനെറ്റിൽ നിന്നും ഡിലീറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments


Back to top button