BollywoodCinemaLatest NewsWOODs

വിശ്വ പ്രസിദ്ധമായ കാമാഖ്യയിലെത്തി ദേവിയെ ദർശിച്ച് കങ്കണ

കാമാഖ്യയുടെ ആർത്തവത്തെ അടയാളപ്പെടുത്തുന്ന അംബുബാച്ചി മേള

നടി കങ്കണ റണാവത്ത് ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. പവിത്രമായ ക്ഷേത്രം സന്ദർശിച്ചതിന്റെ വീഡിയോ കങ്കണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

താരം തന്റെ പുത്തൻ ചിത്രമായ എമർജൻസിയുടെ റിലീസുമായി ബന്ധപ്പെട്ട് തിരക്കുകളിലാണുള്ളത്. അതിനിടയിലാണ് ക്ഷേത്ര സന്ദർശനം.

ഗുവാഹത്തിയിൽ എത്തിയ താരം കാമാഖ്യ ദേവാലയത്തിൽ രാത്രി തങ്ങുകയും യജ്ഞം നടത്തുകയും ചെയ്തു. അതേസമയം, താരത്തിനൊപ്പം സെൽഫി എടുക്കാൻ ആരാധകർ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി.

നിരവധി ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രത്തിൽ മാ കാമാഖ്യയുടെ ആർത്തവത്തെ അടയാളപ്പെടുത്തുന്ന അംബുബാച്ചി മേളയും ഇവിടെയുണ്ട്. പർപ്പിൾ‌ കളറുള്ള കുർത്തയും പരമ്പരാ​ഗതമായ ചുവന്ന ദുപ്പട്ടയുമാണ് താരം അണിഞ്ഞത്. ക്ഷേത്രത്തിലെത്തിയ കങ്കണ വീഡിയോ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button