അമ്മയാകുവാൻ ഒരുങ്ങുകയാണ് നടി വിദ്യ ഉണ്ണി. ഗർഭിണി ആണെങ്കിലും ജിമ്മിൽ പോകുന്നതോ വ്യായാമം ചെയ്യുന്നതോ താരം മുടക്കിയിരുന്നില്ല.
തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.
ഗർഭകാലത്തും ആക്ടീവായി ഇരിക്കണമെന്നതിനാൽ നൃത്തമടക്കം ഇപ്പോഴും തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.
എന്നാൽ ട്രെയിനറുടെയും ഡോക്ടറുടെയും നിർദേശ പ്രകാരമാണ് താൻ ചെയ്യുന്നത്, അതിനാൽ മറ്റുള്ളവർ ഇതൊന്നും അനുകരിക്കരുതെന്നും താരം പറയുന്നു. ഒരു ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് കിട്ടിയാൽ ഞാൻ ഹാപ്പിയാകുമെന്നും വിദ്യ പറയുന്നു. 2019 ലാണ് വിദ്യയും സഞ്ജയ് വെങ്കിടേശ്വരനും വിവാഹിതരായത്.
Post Your Comments