
മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തായിരുന്ന ലോഹിത ദാസ് ഓർമ്മയായിട്ട് ഇന്ന് 14 വർഷം തികഞ്ഞിരിക്കുകയാണ്.
സിനിമാ പ്രേമികളും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ്.
നിങ്ങൾ വിടവാങ്ങിയിട്ട് 14 വർഷമായി എന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരും വിശ്വസിക്കാത്തപ്പോൾ എന്നെ വിശ്വസിച്ചതിന് നന്ദി. ആ ആദ്യ കണ്ടുമുട്ടൽ കൊണ്ടു മാത്രമാണ് എന്റെ സ്വപ്നങ്ങളെ പിന്തുടർന്ന് ഞാൻ മുന്നോട്ട് പോകുവാനുള്ള കാരണം. ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദിയെന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
നിങ്ങൾ വിടവാങ്ങിയിട്ട് 14 വർഷമായി എന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരും വിശ്വസിക്കാത്തപ്പോൾ എന്നെ വിശ്വസിച്ചതിന് നന്ദി. ആ ആദ്യ കണ്ടുമുട്ടൽ കൊണ്ടു മാത്രമാണ് എന്റെ സ്വപ്നങ്ങളെ പിന്തുടർന്ന് ഞാൻ മുന്നോട്ട് പോകുവാനുള്ള കാരണം.
ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദി, ഇന്നും ഒരു നടനെന്ന നിലയിൽ എന്റെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളെ സ്നേഹപൂർവ്വം ഓർക്കുന്നു.
നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ സന്തോഷവാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കാത്തതിൽ എനിക്ക് ഖേദമുണ്ടെന്നും നടൻ കുറിച്ചു.
Post Your Comments