
കൊല്ലം ഷാ എന്ന നടന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടൻ മനോജ് മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് കുറിച്ച വാക്കുകൾ വൈറലാകുന്നു.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കൊല്ലം ഷാ എന്ന നടന് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
സാമ്പത്തികമായി വലിയ ചിലവ് വരുന്ന ഓപ്പൺ ഹാർട്ട് സർജി മമ്മൂക്ക ഇടപെട്ട് സൗജന്യമായി നടത്തിക്കൊടുത്തു എന്നാണ് മനോജ് വ്യക്തമാക്കിയത്.
ഒരു ദിവസം മമ്മൂക്ക വിളിച്ച് അദ്ദേഹത്തിന്റെ ചിലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞു, അതുപോലെ ചെയ്യുകയും ചെയ്തു. മനോജേ എന്ന് വിളിച്ച് സംസാരിച്ചു, അതിൽ പരം എന്ത് സന്തോഷമാണ് എന്നെ പോലൊരു സാധാരണ അഭിനേതാവിന് ലഭിക്കാനെന്നും മനോജ് പറഞ്ഞു.
Post Your Comments