![](/movie/wp-content/uploads/2023/06/mammokka-new.jpg)
മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. വെള്ള ലിനൻ വസ്ത്രത്തിൽ കിടിലൻ ലുക്കിലെത്തിയ താരത്തിനെ കമന്റുകൾ കൊണ്ട് മൂടുകയാണ് മലയാളികൾ.
രസകരമായ ആയിരക്കണക്കിന് കമന്റുകളാണ് താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ലഭിച്ചിരിക്കുന്നത്.
ആബർക്രോഫീ ആന്റ് ഫിച്ച് എന്ന കമ്പനിയുടെ ഷർട്ടും റോളെക്സിന്റെ വൻ വില വരുന്ന സെലിനി ഡേറ്റ് മോഡൽ എന്ന വാച്ചുമാണ് ചിത്രത്തിൽ താരം ധരിച്ചിരിക്കുന്നത്.
‘ നിങ്ങൾ ഇത് എന്ത് ഉദ്ദേശിച്ചാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്, മാസ്സ് ലുക്ക്, കണ്ണാടി നോക്കും കാട്ടു പൂവേ, കണ്ണ് വയ്ക്കാതെൻ തമ്പുരാനെ, വെറുതെ ചെറുപ്പക്കാരെ പറയിക്കാൻ, എന്തിനാ നിങ്ങൾ ഇടയ്ക്കിടെ ഓരോ ഫോട്ടോ ഇടുന്നത് കുറച്ചു ദിവസത്തേക്ക് ഞങ്ങൾക്ക് യാതൊരു സമാധാനവും ഇല്ല.
നിർത്തിയിങ്ങനെ അപമാനിച്ചു കഴിഞ്ഞെങ്കിൽ..ഞങ്ങളങ്ങോട്ട്, ഈ നക്ഷത്രം, ഇങ്ങനെ തിളങ്ങി നിൽക്കും..ഇതൊരു പുണ്യ ജന്മം, പിള്ളേര് കൊറച്ച് വെയര്‍ക്കട്ടെ എന്ന മട്ടിലാ ഇങ്ങേരുടെ പോക്ക് എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.
Post Your Comments