CinemaKollywoodLatest NewsWOODs

ശങ്കറിന് സമ്മാനിച്ചത് ലക്ഷങ്ങൾ വിലവരുന്ന ആഡംബര വാച്ച്: ഞെട്ടിച്ച് കമൽ ഹാസൻ

വിജയ ചിത്രങ്ങളുടെ ഭാ​ഗമായവർക്കൊക്കെ ഇത്തരത്തിൽ സമ്മാനം കൊടുത്ത് താരം സർപ്രൈസ് നൽകിയിട്ടുണ്ട്

സിനിമകൾ മികച്ചതാകുമ്പോൾ സംവിധായകർക്ക് അടക്കം എത്ര വിലകൂടിയ സമ്മാനങ്ങൾ നൽകാനും മടിയില്ലാത്ത ആളാണ് താരരാജാവ് കമൽ ഹാസൻ.

ഇതിന് മുൻപും തന്റെ വിജയ ചിത്രങ്ങളുടെ ഭാ​ഗമായവർക്കൊക്കെ ഇത്തരത്തിൽ സമ്മാനം കൊടുത്ത് താരം സർപ്രൈസ് നൽകിയിട്ടുണ്ട്.

വിക്രമെന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതോടെ സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ നൽകിയാണ് കമൽ ​ഹാസൻ തന്റെ സ്നേഹവും നന്ദിയും അറിയിച്ചത്.

ഇത്തവണ ഇന്ത്യൻ ടു എന്ന ചിത്രത്തിന്റെ സംവിധായകനായ ശങ്കറിന് ആഡംബര വാച്ചാണ് ഇത്തരത്തിൽ നൽകിയിരിക്കുന്നത്. ഇന്ത്യൻ മൂവി ഏറെക്കുറെ ഷൂട്ട് കഴിഞ്ഞിരുന്നു. ഇതുവരെ കണ്ട ഭാ​ഗമെല്ലാം താരത്തിന് ഏറെ ഇഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button