തന്റെ കടുത്ത ആരാധകനായ ശ്യാമിന്റെ വിയോഗത്തിന് ശേഷം തെലുങ്ക് നടൻ ജൂനിയർ എൻടിആർ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്തതാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു, എന്നാൽ മരണത്തിലെ ദുരൂഹത നീക്കുവാൻ പോലീസിനായില്ല.
തന്റെ ആരാധകന് ആദരാഞ്ജലി അർപ്പിക്കുകയും കേസ് അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്ത് പ്രസ്താവന ഇറക്കിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആർ.
ശ്യാമിന്റെ മരണം വളരെ വേദനാജനകമാണ്. ശ്യാമിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചത് എന്ന് അറിയാത്തത് എല്ലാവരേയും വിഷമിപ്പിക്കുന്നു. വിഷയം ഉടൻ അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും താരം വ്യക്തമാക്കി.
Post Your Comments