പ്രഭാസ് നായകനായ ആദിപുരുഷിനെതിരായ ഹർജികൾ പരിഗണിച്ച അലഹബാദ് കോടതി ചിത്രത്തെ നിശിതമായി വിമർശിച്ചു.
രാമന്റെയും സീതയുടെയും സംഭാഷണങ്ങൾക്കും ചിത്രീകരണത്തിനും ചിത്രത്തിന്റെ നിർമ്മാതാക്കളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഈ രാജ്യത്തെ ജനങ്ങളെ ബുദ്ധിയില്ലാത്തവരായി കരുതുന്നുണ്ടോയെന്ന് കോടതി നിർമ്മാതാക്കളോട് ചോദിച്ചു, ആദിപുരുഷനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി പറഞ്ഞു: “സിനിമയിലെ സംഭാഷണങ്ങളുടെ സ്വഭാവം ഒരു വലിയ പ്രശ്നമാണ്, രാമായണം ഞങ്ങൾക്ക് ഒരു മാതൃകയാണ് അതിനെ ഇത്തരത്തിൽ ചെയ്ത് വച്ചിരിക്കുന്നത് മോശമാണെന്നും നിരീക്ഷിച്ചു.
സിനിമയിലെ ഡയലോഗുകൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ മതഗ്രന്ഥങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ചിത്രത്തിന്റെ സഹ രചയിതാവ് മനോജ് ശുക്ലയെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്, ഫിലിം സർട്ടിഫിക്കേഷൻ അതോറിറ്റിയെ ചൂണ്ടിക്കാണിച്ച കോടതി, “സെൻസർ ബോർഡ് എന്താണ് ചെയ്യുന്നത്? ഭാവി തലമുറയെ എന്താണ് പഠിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ചോദിച്ചു.
Post Your Comments