GeneralLatest NewsNEWSTV Shows

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യം: 7.75 ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് നാദിറ ഷോ ക്വിറ്റ് ചെയ്തു!

തീരുമാനം അന്തിമമാണെങ്കില്‍ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകാൻ ബിഗ് ബോസിന്റെ നിര്‍ദേശം വന്നു.

മോഹൻലാൽ അവതാരകനായി വരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിൽ ഷോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു താരം ക്വിറ്റ് ചെയ്തു. പണപ്പെട്ടി ടാസ്കിൽ 7.75 ലക്ഷം നേടിയാണ് മത്സരാർത്ഥിയായ നാദിറ മെഹ്‌റിൻ ഷോയിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്.

ആദ്യ ദിവസം തുറന്ന ഏറ്റവും വലിയ തുക ആറര ലക്ഷം രൂപയായിരുന്നു. നാദിറ മെഹ്റിൻ ഒഴികെ മറ്റാരും പെട്ടി എടുക്കുന്നതിനെ കുറിച്ച്‌ ആലോചിച്ച്‌ പോലുമില്ല. പുറത്ത് പോകാൻ തനിക്ക് സമ്മതമാണെന്ന് ബിഗ് ബോസിനെ നാദിറ അറിയിച്ചു. എന്നാല്‍ ഒരു ദിവസം കൂടി ടാസ്ക് ഉണ്ടാകുമെന്നും ഇനിയും പണപ്പെട്ടികള്‍ വരാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് വന്നതോടെ തീരുമാനത്തില്‍ നിന്നും നാദിറ പിന്മാറി. രണ്ടാം ദിവസത്തേക്ക് കാത്തിരിക്കുകയായിരുന്നു നാദിറ. രണ്ടാം ദിവസം മൂന്നാമതായി തുറന്ന പെട്ടിയില്‍ ഏഴേമുക്കാല്‍ ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. പെട്ടി തുറന്നതോടെ താൻ പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് നാദിറ അറിയിച്ചു.

read also: ഹനുമാൻ വന്നു കസേരയിൽ ഇരിക്കുമെന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാനാകും?: രാജസേനൻ

തീരുമാനം അന്തിമമാണെങ്കില്‍ പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകാൻ ബിഗ് ബോസിന്റെ നിര്‍ദേശം വന്നു. ഹൗസിലെ സഹമത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് നാദിറ ഇറങ്ങി. തന്നെ സംബന്ധിച്ചടത്തോളം ഏഴേമുക്കാല്‍ ലക്ഷം എന്നത് വലിയൊരു തുകയാണെന്നും ഇപ്പോള്‍ ഈ തുകയും എടുത്ത് പുറത്തേക്ക് പോകുന്നതാണ് നല്ലതെന്ന തോന്നലുണ്ടെന്നും അവസാന പ്രസംഗത്തിനിടെ നാദിറ പറഞ്ഞു. എല്ലാവരും നാദിറയുടെ തീരുമാനത്തെ അനുകൂലിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ത്ഥി പണപ്പെട്ടി ടാസ്ക് കളിച്ച്‌ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകുന്നത്.

shortlink

Related Articles

Post Your Comments


Back to top button