
തെലുങ്ക് സിനിമാലോകത്ത് സംഭവിക്കാന്‍ പോകുന്ന മരണങ്ങളെക്കുറിച്ച് പ്രവചിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് തെന്നിന്ത്യയിലെ വിവാദ ജ്യോതിഷി വേണു സ്വാമി. 2026ല്‍ രണ്ട് തെലുങ്ക് നടന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.
വേണു സ്വാമിയുടെ ഉപദേശം തേടിയാല്‍ കരിയര്‍ വിജയിക്കുമെന്നാണ് തെലുങ്ക് സിനിമാ മേഖലയില്‍ ഉള്ളവരുടെ വിശ്വാസം. അടുത്തിടെ നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള നടി രശ്മികയുടെ വേര്‍പിരിയലിന്റെ രഹസ്യങ്ങള്‍ ജ്യോതിഷി വേണു സ്വാമി വെളിപ്പെടുത്തിയത് ശ്രദ്ധനേടിയിരുന്നു.
രണ്ടുപേരുടെയും ജാതകപ്രകാരം പിരിയുന്നതാണ് രണ്ടുപേര്‍ക്കും നല്ലതെന്ന വേണു സ്വാമിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത്. രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞ രശ്മിക തന്റെ ഉപദേശപ്രകാരമാണ് പിരിഞ്ഞതെന്നും വേണു സ്വാമി പറഞ്ഞിരുന്നു. രശ്മിക മന്ദാനയുടെ രാഷ്ട്രീയ പ്രവേശനവും ജ്യോതിഷി പ്രവചിച്ചിരുന്നു.
Post Your Comments