Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMollywoodWOODs

അമ്മയുടെ നറുക്കെടുപ്പ് മത്സരത്തിൽ ഒന്നാം സമ്മാനം നേടാനായി, സന്തോഷം പങ്കുവച്ച് നടൻ മണിക്കുട്ടൻ

വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം

താര സംഘടനയായ അമ്മ സംഘടനയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി നടൻ മണിക്കുട്ടൻ. ഒരു പക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം പക്ഷേ മമ്മൂക്കയെയും, ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകൾ അംഗമായിരിക്കുന്ന അമ്മ പോലൊരു വലിയ സംഘടനയിൽ എന്നെപോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നാണ് താരം കുറിച്ചത്.

കുറിപ്പ് വായിക്കാം

അമ്മയുടെ നറുക്കെടുപ്പ് മത്സരത്തിൽ ഒന്നാം സമ്മാനം നേടാനായി, സന്തോഷം പങ്കുവച്ച് നടൻ മണിക്കുട്ടൻ. സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനത്തിന്റെ മാധുര്യം അനുഭവിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി ഇത്തവണ @amma.association, എന്നെപോലെ സിനിമയെ സ്നേഹിക്കുന്ന ഒരുപാട് കൊച്ചു – വലിയ കലാകാരന്മാരുടെ, സംഘടനയായ “അമ്മ” യിൽ നിന്നുമാണ്. അമ്മ സംഘടനയുടെ 29 th വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി my g @mygdigital യുമായി സഹകരിച്ചു ഞങ്ങളുടെ സംഘടന നടത്തിയ lucky draw contest ൽ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ smart tv സംഘടനയുടെ പ്രസിഡന്റ് സാക്ഷാൽ Mohanlal sir @mohanlal നമ്മുടെ സ്വന്തം ലാലേട്ടനിൽ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇനി ഇതിലെ ഇരട്ടി മധുരം എന്തെന്നാൽ സമ്മാനം തരുന്ന സമയത്ത് ലാൽ സാർ എന്റെ കാതുകളിൽ പറഞ്ഞൊരു സ്വകാര്യമാണ്.

മോനേ… നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ. ശരിയാണ്… ഇതിനു മുൻപ് ടെലിവിഷൻ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 യുടെ വിജയകിരീടം എന്നെ അണിയച്ചതും ലാൽ സാറാണ്. അങ്ങനെ ഒരു ഓർമ്മയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓർമ്മയിൽ നിന്നു തന്നെ ഈ post ആരംഭിച്ചതും.

ഒരു പക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം പക്ഷേ മമ്മൂക്കയെയും, ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകൾ അംഗമായിരിക്കുന്ന അമ്മ പോലൊരു വലിയ സംഘടനയിൽ എന്നെപോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തിൽ ഓർക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button