തമിഴ് സൂപ്പർതാരവും മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡന്റുമായ കമൽഹാസൻ തിങ്കളാഴ്ച കോയമ്പത്തൂലെ വനിതാ ബസ് ഡ്രൈവറായ ശർമിളയ്ക്ക് കാർ സമ്മാനിച്ചു
കനിമൊഴി ശർമിളയുടെ ബസിൽ കയറിയ സംഭവത്തെ തുടർന്നാണ് ഷർമിള ജോലി രാജിവയ്ക്കാൻ നിർബന്ധിതയായത്. നിർഭാഗ്യവശാൽ, ബസുടമ ശർമിളയെ പിന്തുണച്ചില്ലെന്നും കനിമൊഴിയെ അനുനയിപ്പിച്ച് കൊണ്ടുവന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ആരോപിച്ചെന്നും ശർമ്മിള വ്യക്തമാക്കിയിരുന്നു.
വർഷങ്ങളായി അടിച്ചമർത്തൽ നേരിടുന്ന സ്ത്രീകൾക്കൊപ്പം സമൂഹം നിലകൊള്ളേണ്ടതിന്റെ പ്രാധാന്യവും കമൽഹാസൻ വ്യക്തമാക്കി. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊർണ്ണൂർ സ്വദേശി ഹിമയുടെയും മകളാണ് ശർമ്മിള.
Post Your Comments