തമിഴിൽ കോമഡി വേഷങ്ങളിലൂടെ പ്രശസ്തയായ ശർമ്മിള അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് വാർത്തകൾ.
താൻ നാല് മാസം ഗർഭിണിയാണെന്ന് 48 കാരിയായ നടി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തമിഴിലെ ജനപ്രിയ താരം കൂടിയാണ് ശർമ്മിള.
കുഞ്ഞ് ജനിച്ചതിന് ശേഷം സിനിമയിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും ശർമ്മിള വ്യക്തമാക്കി. ഈ പ്രായത്തിൽ ഗർഭിണിയാകുന്നതിൽ എന്താണ് തെറ്റ്? കുഞ്ഞുങ്ങളെ വളർത്താനുള്ള പക്വത വന്നിരിക്കുന്നു. നാൽപ്പതിനു ശേഷമുള്ള ദാമ്പത്യ ജീവിതം ദൈവം എനിക്ക് നൽകി. ഇപ്പോൾ കുട്ടിയെ നാല്പത് കഴിഞ്ഞാണ് കിട്ടിയതെന്നും താരം.
ജീവിതം ഇപ്പോൾ സന്തോഷത്തിലാണ്. സീരിയലുകളിൽ നിന്നാണ് അവസരങ്ങൾ കൂടുതലും തന്നെ തേടി എത്തുന്നതെന്നും താരം വ്യക്തമാക്കി. ഹാസ്യനടൻ ഗൗണ്ഡമണിയ്‌ക്കൊപ്പം ഇരുപത്തിയേഴ് സിനിമകളിൽ ശർമ്മിള ജോഡിയായി അഭിനയിച്ചിട്ടുണ്ട്. പ്രിയദർശൻ ചിത്രമായ ‘അഭിമന്യു’വിലെ ‘രാമായണകാറ്റേ’ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം ശർമ്മിളയും നൃത്തം ചെയ്തിട്ടുണ്ട്.
Post Your Comments