ജെറമി റെന്നറിനെക്കുറിച്ചുള്ള വ്യാജ മരണവാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് സത്യാവസ്ഥ വെളിപ്പെടുത്തി താരവും കുടുംബാംഗങ്ങളും.
മരണ വ്യാജ വാർത്ത പ്രചരിച്ചതിന് പിന്നാലെ നിരവധി ആരാധകരും ട്വിറ്റർ ഉപയോക്താക്കളും തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. വാർത്തയിൽ ഇവരിൽ പലരും ‘RIP’ എന്ന് എഴുതിയാണ് നടനെ ട്വിറ്ററിൽ ട്രെൻഡ് ആക്കിയത്.
താരം മരിച്ചെന്നാണ് പലരും കരുതിയത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അസംബന്ധമാണെന്ന് ജെറമിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുറിച്ചു.
വാർത്തകൾ നിഷേധിച്ച് ജെറമിയും രംഗത്തെത്തി, താൻ മരിച്ചില്ലെന്നും വ്യാജ വാർത്തകൾ ആരാധകർ വിശ്വസിക്കരുതെന്നും പറഞ്ഞു. ഇതോടെ വ്യാജ മരണ വാർത്തയിൽ രോഷാകുലരായ ജെറമിയുടെ ആരാധകർ ട്വിറ്ററിൽ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
Post Your Comments