
കൊച്ചി: നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഭാമ. തുടര്‍ന്ന് സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ താരം വേഷമിട്ടു. 2020ല്‍ വിവാഹിതയായതോടെ ഭാമ സിനിമയിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം യാത്രയുടെ വിശേഷങ്ങളും മകളുടെ ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇതിനിടയില്‍ ഭാമ വിവാഹബന്ധം വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭര്‍ത്താവിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു വാർത്ത പ്രചരിച്ചത്.
ഇപ്പോൾ ഒരു ആരാധകന് ഭാമ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെ, ‘സിംഗിള്‍ ലൈഫ് പൊളിച്ചു നടക്കുന്നു’ എന്ന് ഒരാൾ കമന്റ് ചെയ്തു. എന്നാൽ, ‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’ എന്ന് ഈ കമന്റിന് ഭാമ മറുപടി നല്കി.
Post Your Comments