നടൻ രാം ചരണിനെ കുറിച്ചു പറഞ്ഞു പൊന്നമ്പലം, രാം എത്രത്തോളം മികച്ച വ്യക്തിയാണെന്നും താരം ചൂണ്ടിക്കാട്ടി.
വിജയകാന്ത്, ശരത്കുമാർ തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളിൽ വില്ലനായി അഭിനയിച്ചിട്ടുള്ള താരമാണ് പൊന്നമ്പലം.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി, ഒടുവിൽ ഡയാലിസിസിന് പണമില്ലാതെ വന്നപ്പോൾ ആരോട് പണം ചോദിക്കണമെന്നറിയാതെ വന്നപ്പോൾ ചിരഞ്ജീവിയോട് പണം ചോദിക്കാം എന്ന ചിന്ത വന്നു. ഒരുപാട് ആലോചിച്ച ശേഷം ഒരു മെസ്സേജ് മാത്രം ചിരഞ്ജീവിക്ക് അയച്ചു. എന്നെ അത്ഭുതപ്പെടുത്തി അപ്പോളോ ആശുപത്രിയിൽ ചികിത്സിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തതായും പൊന്നമ്പലം പറഞ്ഞു.
ആറുമാസത്തോളമായി പൊന്നമ്പലം അവിടെ ചികിത്സയിലായിരുന്നു. ചിരഞ്ജീവിയാണ് മുഴുവൻ ചെലവും വഹിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുള്ള പൊന്നമ്പലം ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞു, “ദൈവം എന്ന് വിളിക്കപ്പെടുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ നേരിട്ട് കണ്ട ദൈവം എങ്കിൽ അത് ചിരഞ്ജീവി മാത്രമായിരിക്കുമെന്നും താരം പറഞ്ഞു.
10 വർഷമായി അവർക്ക് കുട്ടികളില്ലായിരുന്നു. ഇപ്പോൾ അവർ സുന്ദരിയായ ഒരു കുഞ്ഞിന് ജന്മം നൽകി. വളരെ സന്തോഷവാനാണെന്നും പൊന്നമ്പലം പറഞ്ഞു. കുഞ്ഞ് ജനിച്ചത് പുണ്യപ്രവൃത്തികളുടെ ഫലം കൊണ്ടാണെന്നും താരം പറഞ്ഞു.
Post Your Comments