GeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടിക്കൊന്നും ഇത്രക്ക് അതിമോഹം പാടില്ല: വൈറൽ പോസ്റ്റ്

വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്

മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. പ്രായത്തെ തോല്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായ് ആരാധകരെ താരം അമ്പരപ്പിക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെ കണ്ട് ‘നിങ്ങള് ഇതെന്ത് ഭാവിച്ചാ മമ്മൂക്കാ..’എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളതും. അത്തരത്തിൽ മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ച ആകുന്നത്.

‘വാശി പിടിപ്പിക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞതാണ്. കേട്ടില്ല. മമ്മൂട്ടിക്കൊന്നും ഇത്രക്ക് അതിമോഹം പാടില്ല’, എന്ന കുറിപ്പോടെ വൈറ്റ് ആന്‍ഡ് വൈറ്റിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ശാരദക്കുട്ടി പങ്കുവച്ചിരിക്കുന്നത്. ഒപ്പം കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന തന്റെ ഫോട്ടോയും അവർ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

READ ALSO: ബട്ടന്‍സ് ഊരി മാറ്റി, ഷര്‍ട്ട് അഴിച്ച് അവതാരകയ്ക്ക് നൽകാൻ ശ്രമിച്ച് ഷൈന്‍ ടോം ചാക്കോ : അഭിമുഖത്തിനിടെ സംഭവിച്ചത്

‘മമ്മൂട്ടി പോസ്റ്റിയപ്പോ വിചാരിച്ചിട്ടുണ്ടാവില്ല ഇത്ര സ്ട്രോം​ഗ് ഓപ്പോണന്റ് ഉണ്ടാവുമെന്ന്. എന്റെ വോട്ട് ടീച്ചർക്കാ, ബ്രദര്‍ ആണോ, ടീച്ചറിനെ നേരത്തെ തന്നെ നിത്യഹരിതമായി ഞാൻ പ്രഖ്യാപിച്ചതാണ്, കുഴപ്പമൊന്നുമില്ലന്നേ! മ്മ്‌ടെ മമ്മൂക്ക അല്ലേ! ഇങ്ങനെ അങ്ങ് പോകട്ടെ…ങ്ങള് ബേജരാണ്ടേ ഇരിക്ക്ന്ന്, അല്ല പിന്നെ ടീച്ചറിനോടാ… വാശി!!’ എന്നിങ്ങനെ രസകരമായ കമന്റുകൾ പോസ്റ്റിനു ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button