Uncategorized

നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചുവരുന്നു : വിഷ്ണു നായര്‍

ആദര്‍ശ് മൂര്‍ത്തി എന്ന കഥാപാത്രത്തെ ഇനി ഞാനാണ് ചെയ്യുന്നത്

മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വിഷ്ണു നായര്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ വിഷ്ണു പൗര്‍ണ്ണമി തിങ്കളിലെ പ്രേം എന്ന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ ആ സീരിയലിന് ശേഷം പുതിയ വേഷങ്ങളിൽ താരം എത്തിയിരുന്നില്ല അഭിനയം നിര്‍ത്തിയോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് അവസാനം മറുപടിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു.

READ ALSO: ട്രെക്കിങ്ങിനിടെ നടനെ കാണാതായ പ്രദേശത്തു നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

‘നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചുവരുന്നു. ഏഷ്യനെറ്റ് ചാനലിലെ പത്തരമാറ്റ് എന്ന സീരിയലിലെ ആദര്‍ശ് മൂര്‍ത്തി എന്ന കഥാപാത്രത്തെ ഇനി ഞാനാണ് ചെയ്യുന്നത്. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം. ഇതൊരു റീപ്ലേസ്‌മെന്റ് കഥാപാത്രമാണ്. മറ്റൊരാള്‍ ചെയ്തു വച്ചതിന്റെ ബാക്കിയാണ് ഞാന്‍ ചെയ്യുന്നത്. അത് നിങ്ങള്‍ എത്രത്തോളം അംഗീകരിയ്ക്കും എന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ അത്ര വലിയ നടന്‍ ഒന്നും അല്ല. എന്നാലും എന്റെ മാക്‌സിമം, ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ഞാന്‍ ശ്രമിയ്ക്കുന്നതായിരിയ്ക്കും. എനിക്ക് മുന്നേയുള്ള ആള്‍ക്ക് കൊടുത്ത സ്‌നേഹവും സപ്പോര്‍ട്ടും എനിക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു’- വിഷ്ണു പറഞ്ഞു

നിതിന്‍ കൃഷ്ണമൂര്‍ത്തി എന്ന നടനാണ് നേരത്തെ ആദര്‍ശ് എന്ന കഥാപാത്രം ചെയ്തിരുന്നത്. താരം പിന്മാറിയ സാഹചര്യത്തിലാണ് വിഷ്ണു ഈ വേഷത്തിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button