പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ സിനിമാ ജീവിതം തുടങ്ങിയത്.
ആദ്യ സിനിമയുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകൻ.
ഷൂട്ടിംങ് തുടങ്ങുന്നതിന് മുൻപേ സുഹൃത്തിന്റെ വണ്ടിയിൽ വരുമ്പോൾ എതിരെ വന്ന വണ്ടിയുടെ കിക്കറിൽ തട്ടി കാൽ മുറിഞ്ഞു, ഷൂട്ടിംങ് ഉള്ളതിനാൽ സ്റ്റിച്ചിടാനും കഴിഞ്ഞില്ല, അതോടെ തന്റെ കാലിൽ കൂടെ രക്തം ഒഴുകുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.
ഷൂട്ടിംങിന് ചെന്നപ്പോൾ സ്റ്റിച്ച് ചെയ്തിട്ട് വന്നാൽ മതിയെന്ന് അവർ പറഞ്ഞു, അങ്ങനെ സ്റ്റിച്ച് ചെയ്തിട്ടാണ് പോയി അഭിനയിച്ചതെന്നും ഹരിശ്രീ അശോകൻ.
Post Your Comments