നടൻ വിജയ് ദളപതിയുടെ ‘ലിയോ’ എന്ന സിനിമക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. വിജയിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വിവരാവകാശ പ്രവർത്തകനായ സെൽവം.
ലഹരി ഉപയോഗത്തെ മഹത്വവൽക്കരിച്ചുവെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകനായ സെൽവമാണ് താരത്തിനെതിരെ പരാതിയുമായെത്തിയത്. ലിയോയിലെ ഗാനത്തിൽ ലഹരി ഉപയോഗം പ്രചരിപ്പിച്ചെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പരാതി നൽകിയതായി സെൽവം വ്യക്തമാക്കി.
സിഗരറ്റ് വലിയടക്കം കാണിക്കുന്നുണ്ടെന്നും വലിയൊരു കൂട്ടം ആളുകൾ പിന്തുടരുന്ന താരത്തെ പോലൊരാൾ ഇത്തരത്തിൽ ചെയ്യുന്നത് കുട്ടികളെയടക്കം വഴിതെറ്റിക്കും എന്നും പരാതിയിൽ പറയുന്നു. വിജയുടെ 49-ാം ജന്മദിനത്തിൽ, ചലച്ചിത്ര നിർമ്മാതാവ് ലോകേഷ് കനകരാജ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ ടീം നാ റെഡി എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കിയിരുന്നു.
തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിക്കുന്നു. അർജുൻ സർജ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ലിയോയിലെ അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
Post Your Comments