GeneralLatest NewsNEWSTV Shows

എനിക്ക് ഒരു സെന്റ് ഭൂമിയില്ല, വീട്ടിലുള്ള ഒരു സെന്റ് ഭൂമിപോലും വേണ്ടെന്ന് ഞാൻ‌ പണ്ടെ പറഞ്ഞു: അഖിൽ മാരാർ

പതിനഞ്ച് സെന്റ് സ്ഥലവും വീടും അനിയനുള്ളതാണ്

ബിഗ് ബോസ് സീസൺ 5 ൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് അഖിൽ മാരാർ. ഷോയുടെ വിജയി അഖിൽ ആയിരിക്കുമെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ഇതുവരെയും തനിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ലെന്ന് പറയുകയാണ് അഖില്‍. പ്രിയ സുഹൃത്ത് ഷിജുവിനോടും നാദിറയോടും സംസാരിക്കവെയാണ് തന്റെ ആസ്തിയെ കുറിച്ച്‌ അഖില്‍ വെളിപ്പെടുത്തിയത്.

പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാലും മക്കള്‍ക്ക് വേണ്ടത് ഭാര്യയുടെ വീട്ടുകാര്‍ ചെയ്ത് കൊടുക്കുമെന്ന വിശ്വാസമുണ്ടെന്നതാണ് തന്റെ ആശ്വാസമെന്നും അഖില്‍ മാരാര്‍ പറയുന്നു.

READ ALSO: കാലിൽ കൂടി രക്തം ഒഴുകുകയായിരുന്നു, ഷൂട്ടിംങ് ഉള്ളതുകൊണ്ട് സ്റ്റിച്ചിടാനും കഴിഞ്ഞില്ല: ഹരിശ്രീ അശോകൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഫിനാൻഷ്യലി നിങ്ങളെക്കാള്‍ ഏറ്റവും വീക്ക് ഞാനാണ്. സത്യസന്ധമായി പറഞ്ഞതാണ്. ഞാൻ കള്ളം പറയാറില്ല. എന്റെ ആസ്തി പറഞ്ഞാല്‍ എനിക്ക് ഒരു സെന്റ് ഭൂമിയില്ല. എന്റെ കൈയ്യിലുള്ള വാഹനം എന്റെ സുഹൃത്ത് അവന്റെ പേരില്‍ ലോണെടുത്ത് തന്നതാണ്. അത് ഞാനിപ്പോള്‍ പണിയെടുത്ത് അടച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ ആ വാഹനവും എനിക്കില്ല. എനിക്ക് ഒന്നുമില്ല. സീറോയാണ് എന്റെ ഇൻവസ്റ്റ്മെന്റ്. എന്റെ അനിയനാണ് വീട്. എന്റെ വീട്ടിലുള്ള ഒരു സെന്റ് ഭൂമിപോലും വേണ്ടെന്ന് ഞാൻ‌ പണ്ടെ പറഞ്ഞിട്ടുള്ളതാണ്.’

‘പതിനഞ്ച് സെന്റ് സ്ഥലവും വീടും അനിയനുള്ളതാണ്. പിന്നെ ഞാൻ ടെൻഷനടിക്കാത്തത് എന്താണെന്ന് വെച്ചാല്‍ എന്റെ ഭാര്യയുടെ കുടുംബം അത്യാവശ്യം ആസ്തിയുള്ള കുടുംബമാണ്. അതുകൊണ്ട് ഞാൻ ഈ നിമിഷം മരിച്ച്‌ പോയാലും എന്റെ മക്കള്‍ക്ക് ഭാവിയില്‍ ജീവിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്നൊരു ചിന്ത എനിക്കുണ്ട്. പക്ഷെ ഞാൻ ഭയങ്കര ഹാപ്പിയാണ്. പൈസയുള്ളവനെപ്പോലെയാണ് ജീവിച്ചിട്ടുള്ളത്. നാളെയും അങ്ങനെയെ ജീവിക്കൂ. എല്ലാ ഹാപ്പിനസോടെയുമാണ് ‍ഞാൻ ജീവിക്കുന്നത്. ശോഭ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ പറയുന്നത് തള്ളാണെന്ന്. അത് മനസില്‍ പകയുള്ളതുകൊണ്ടാണ്’, അഖില്‍ മാരാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button