മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് വിലായത്ത് ബുദ്ധയുടെ സെറ്റിൽ വെച്ച് അപകടത്തിൽ പെട്ട് കാലിന് പരിക്കേറ്റിരുന്നു.
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന് രണ്ട് മാസത്തേക്ക് പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ ജയൻ നമ്പ്യാർ പറയുന്നതനുസരിച്ച്, ഷൂട്ടിംഗിനിടെ നടൻ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് സംഭവം. സംഘട്ടന രംഗം ചിത്രീകരിച്ച് ബസിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ദിവസത്തിനുള്ളിൽ താരം ആശുപത്രി വിടുമെന്നാണ് വിവരം.
Post Your Comments