CinemaLatest NewsMollywoodWOODs

എംബിബിഎസ് നേടി, മകളുടെ വിജയം അകാലത്തിൽ പൊലിഞ്ഞുപോയ ഡോ. വന്ദനക്ക് സമർപ്പിച്ച് നടൻ ബൈജു

ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു

മകൾ എംബിബിഎസുകാരിയായ സന്തോഷം പങ്കിട്ട് നടൻ ബൈജു സന്തോഷ്. ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ മാസമാണ് പോലീസ് വൈദ്യ പരിശോധനക്ക് എത്തിച്ച സന്ദീപ് എന്ന പ്രതി ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഏക മകളായിരുന്നു ദാരുണമായി കൊല്ലപ്പെട്ട വന്ദന.

കുറിപ്പ് വായിക്കാം

എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു.

കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button