
ഭാര്യ ലഹരിയ്ക്ക് അടിമ ആണെന്നും ലഹരിമരുന്ന് വില്പനക്കാരനുമായി ബന്ധമുണ്ടെന്നും ആരോപിച്ച് കന്നട നടനും നിര്‍മാതാവുമായ ടി ചന്ദ്രശേഖര്‍. ബംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിൽ ഇയാൾ ഭാര്യയ്ക്കെതിരെ പരാതി നല്കി.
ലഹരിമരുന്ന് വില്പനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
read also:പ്രിയതാരം സുരേഷ് ഗോപിക്ക് ജന്മദിന ആശംസകൾ അർപ്പിച്ച് സുഹൃത്തുക്കൾ
തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഭർത്താവ് ചന്ദ്രശേഖർ എന്ന് ഭാര്യ പറയുന്നു. തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖര്‍ ആക്രമിച്ചെന്നും പരാതിയിലുണ്ട്. ‘അപ്പുഗെ’, ‘ഹീഗോന്ദു ദന’ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ചന്ദ്രശേഖര്‍.
Post Your Comments