
മലയാളത്തിലെ പ്രിയനായികയാണ് ഹണി റോസ്. തീരെ ഇഷ്ടമില്ലാത്ത വേഷങ്ങള്‍ ഇടേണ്ടിവന്ന സാഹചര്യങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഹണിയുടെ പഴയ ഒരു ഫോട്ടോ അവതാരക കാണിച്ചപ്പോഴാണ് ഹണി തന്റെ അനുഭവം പങ്കുവച്ചത്.
ആ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഓർക്കുന്നില്ല. അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഹണി പറഞ്ഞു. തന്റെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നും ഹണി കൂട്ടിച്ചേർത്തു. ‘തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. സെറ്റില്‍ താൻ വഴക്കുണ്ടാക്കി. കൊന്നാലും അത് ഇടില്ലെന്ന് വാശിപിടിച്ചു. വേറെ നിര്‍വാഹമില്ലാതെ വന്നതോടെ ഒടുവില്‍ ആ വേഷം ധരിച്ചു. അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു. അവര്‍ക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം’ – ഹണി പറഞ്ഞു.
Post Your Comments