
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. താരം പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നത്. ജീവിതത്തില്‍ ഒരു പുതിയ വഴിത്തിരിവ് എന്ന തലക്കെട്ടോടെ ബ്രൈഡ് റ്റു ബി ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. അതിന്റെ അമ്പരപ്പിലാണ് ആരാധകർ. വിവാഹിതയാകാൻ പോകുന്ന പെണ്‍കുട്ടികളാണ് ബ്രൈഡ് റ്റു ബി നടത്തി സോഷ്യല്‍മീഡിയില്‍ പങ്കുവെക്കാറുള്ളത്.
വയലറ്റ് നിറത്തിലുള്ള ഗൗണും അതിന് ഇണങ്ങുന്ന ഡയമണ്ട് ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് അഹാന ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ അഹാന ബ്രൈഡ് റ്റു ബി ചിത്രങ്ങള്‍ പങ്കുവെച്ചതിന്റെ അമ്പരപ്പിലാണ് ആരാധകർ. ബ്രൈഡ് റ്റു ബി ബാനറും താരം ധരിച്ചിട്ടുണ്ട്. ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിങ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും താരം പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
സംശയവും ഞെട്ടലും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമോജികൾ കമന്റായി ചേർത്തിരിക്കുകയാണ് നടിയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക. ഭാഗ്യം… അപ്പോള്‍ നമ്മള്‍ മാത്രമല്ല ഹന്‍സുവും അറിഞ്ഞിട്ടില്ല. അപ്പോള്‍ ഇത് പറ്റിക്കല്‍സ് തന്നെ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
Post Your Comments