ചെന്നൈ: മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. വില്ലൻ വേഷങ്ങളിലും സഹനടൻ വേഷങ്ങളിലും തിളങ്ങിയ താരത്തിന് ഓരേ ദിവസം സഹോദരനെയും സഹോദരിയേയും നഷ്ടമായി. കഴിഞ്ഞ ദിവസമാണ് ബോസ് വെങ്കട്ടിന്റെ സഹോദരി വളര്‍മതി ഹൃദയാഘാതത്തേത്തുടര്‍ന്ന് മരിച്ചത്. അവരുടെ സംസ്കാരച്ചടങ്ങിനിടെ സഹോദരൻ രംഗനാഥനും ഹൃദയാഘാതത്തെ തുടര്‍ന്ന് തത്ക്ഷണം മരണപ്പെട്ടു.
താരത്തിന് ഒരേദിവസം സംഭവിച്ച നഷ്ടത്തില്‍ സിനിമാലോകം ഒന്നടങ്കം പങ്കുചേര്‍ന്നു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായ താരമാണ് ബോസ് വെങ്കട്ട്. 2020-ല്‍ കണ്ണി മാടം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കാലെടുത്തുവെച്ചു.
ദീപാവലി, ശിവാജി, ധാം ധൂം, സരോജ, സിങ്കം, കോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലയണ്‍, പന്തയക്കോഴി, അണ്ണൻ തമ്ബി, ഡോക്ചര്‍ പേഷ്യന്റ്, വണ്‍വേ ടിക്കറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ബോസ് വെങ്കട്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ.
Leave a Comment