CinemaLatest NewsTollywoodWOODs

പതിനൊന്ന് വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞു രാജകുമാരിയെ കൈയ്യിലേന്തി രാം ചരൺ, കൂടെ ഉപാസനയും; വൈറൽ ചിത്രങ്ങൾ

കാലഭൈരവ കുഞ്ഞിനെ വരവേൽക്കാൻ ഒരുക്കിയ സം​ഗീതവും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു

രാം ചരണും ഭാര്യ ഉപാസന കാമിനേനിയും തങ്ങളുടെ കൺമണിയെ ചേർത്ത് പിടിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താര ദമ്പതികൾക്ക് 11 വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് പിറന്നത്. കാലഭൈരവ കുഞ്ഞിനെ വരവേൽക്കാൻ ഒരുക്കിയ സം​ഗീതവും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ആശുപത്രിയിൽ നിന്ന് അമ്മയും കുഞ്ഞും ഡിസ്ചാർജായി നടന്നു വരുന്ന ചിത്രങ്ങളാണ് വൈറലായി മാറിയത്. കുഞ്ഞു രാജകുമാരിയെ നെഞ്ചോട് ചേർത്ത് നടന്നുവരുന്ന താരങ്ങളുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. ഉപാസന കാമിനേനി കൊനിഡേലയ്ക്കും രാം ചരൺ കൊനിഡേലയ്ക്കും 2023 ജൂൺ 20 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലാണ് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി പുറത്ത് വിട്ട ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button