നടൻ മാമുക്കോയയുടെ മരണത്തോടെ തന്റെ നോട്ടുബുക്കിലെ അവസാന താളും പോയെന്നാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത്.
അത്രയും മനോഹരമായി ഒരുമിച്ച് വർക്ക് ചെയ്തിരുന്നവരാണ് തങ്ങളെന്നും മാമുക്കോയ ഒക്കെ തന്റെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
പുതു തലമുറയിലും അതി ഗംഭീരമായി അഭിനയിക്കുന്നവരുണ്ട്, എങ്കിലും എനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നവരാണ് പോയത്. മാമുക്കോയയുടെ മരണത്തോടെ ശൂന്യത തോന്നിയത് അതിനാലാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
Post Your Comments