നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി തനിക്ക് എച്ച്1എൻ1 ബാധിച്ച് ആശുപത്രിയിലാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലവാര്‍ത്തകളും പ്രചരിച്ചതോടെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
പനി മാറിയെന്നും ഇപ്പോള്‍ അസുഖം ഇല്ലെന്നുമാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയത്. പകര്‍ച്ച പനിയുമായി ബന്ധപ്പെട്ട് ആളുകളില്‍ അവബോധമുണ്ടാക്കാൻ വേണ്ടിയാണ് ആ ചിത്രം പങ്കുവെച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം- എന്ന അടിക്കുറിപ്പിലാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി കുറിച്ചത്. എന്നാല്‍ ആരോഗ്യാവസ്ഥയെക്കുറിച്ച് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുപിന്നാലെയാണ് തരാം വിശദീകരണവുമായി എത്തിയത്.
Post Your Comments