CinemaLatest NewsMollywoodTollywoodWOODs

സൗന്ദര്യമില്ല, വെളുപ്പില്ല: പരിഹാസങ്ങളേറ്റ് മടുത്തിരുന്നുവെന്ന് നടി ശോഭിത ധൂലിപാല

വിഷമിച്ച് നിൽക്കാതെ ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്നേ അന്ന് ആലോചിച്ചിട്ടുള്ളൂവെന്നും ശോഭിത

സിനിമാ മേഖലയിലെ തന്റെ ആദ്യ നാളുകളെ കുറിച്ച് നടി ശോഭിത ധൂലിപാല തുറന്നു പറഞ്ഞു. പരസ്യ രം​ഗത്ത് പലപ്പോഴും വർണ്ണ വിവേചനം നിലനിന്നിരുന്നുവെന്നും തന്റെ നിറത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും പലപ്പോഴും കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നുവെന്നും താരം വ്യക്തമാക്കി.

അതി കഠിനമായിരുന്നു ആ നാളുകളെന്നും താരം വ്യക്തമാക്കി. സൗന്ദര്യമില്ലെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞു. വിഷമിച്ച് നിൽക്കാതെ ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്നേ അന്ന് ആലോചിച്ചിട്ടുള്ളൂവെന്നും ശോഭിത.

വലിയ സംവിധായകർ ഇങ്ങോട്ട് വന്ന് വിളിക്കാതെ ഓഡിഷനുകൾക്ക് പോകാമെന്നാണ് കരുതിയത്. അങ്ങനെ ചെയ്യുകയും ചെയ്തുവെന്നും നടി. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് താരം ജയം രവി, ഐശ്വര്യ റായ് ബച്ചൻ, വിക്രം, തൃഷ കൃഷ്ണൻ എന്നിവരോടൊപ്പം അഭിനയിച്ചത്. ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button