CinemaLatest NewsMollywoodWOODs

നിന്നെയോർത്ത് അഭിമാനം, മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടി മാധവി

മകൾ പ്രിസില്ലയുടെ ജീവിതത്തെക്കുറിച്ചുള്ള വലിയൊരു വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് മാധവി

മലയാളികളുടെ നിത്യഹരിത താരങ്ങളിലൊരാളാണ് നടി മാധവി. ആകാശ് ദൂത് എന്ന ഒരൊറ്റ ചിത്രം മതി മാധവിയെ ഓർത്തിരിക്കാൻ.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിരമിച്ച മാധവി, ബിസിനസുകാരനായ റാൽഫ് ശർമ്മയ്‌ക്കൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

പ്രിസില്ല, എവ്‌ലിൻ, ടിഫാനി എന്നിങ്ങനെ മൂന്ന് കുട്ടികളാണ് താരത്തിനുള്ളത്. ഇപ്പോഴിതാ മകൾ പ്രിസില്ലയുടെ ജീവിതത്തെക്കുറിച്ചുള്ള വലിയൊരു വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് മാധവി. ബിരുദ പഠനം പൂർത്തിയാക്കിയ മകൾക്ക് ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്ന് ഉപരിപഠനത്തിന് ക്ഷണം ലഭിച്ചുവെന്നാണ് താരം പറയുന്നത്.

നിന്നെ ഓർത്ത് ഞങ്ങൾക്കെല്ലാം അഭിമാനമുണ്ടെന്ന് മാധവി കുറിച്ചു, കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രാപ്രദേശ് സ്വദേശിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button