മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. എങ്കിലും ചില സംശയങ്ങൾ, മോൺസൻ്റെ കയ്യിൽ നിന്ന് സുധാകരൻ ജി പണം വാങ്ങി എന്നു ഒരു ഡ്രൈവർ പറയുന്നു, പക്ഷേ മോൺസന് പരാതി ഇല്ല എന്നും, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും പറയുന്നു, എങ്കിൽ ഈ കേസ് എങ്ങനെ നിലനിൽക്കുമെന്നാണ് നടൻ പണ്ഡിറ്റ് ചോദിക്കുന്നത്.
കുറിപ്പ് വായിക്കാം
കെ സുധാകരൻ ജിയെ അറസ്റ്റ് ചെയ്ത വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയി, കേസിന്റെ ശരിയും, തെറ്റും, മെറിറ്റും ഡിമെറിറ്റും കോടതി തീരുമാനിക്കട്ടെ, കുറ്റം ചെയ്തു എങ്കിൽ ശിക്ഷിക്കട്ടെ, അതുവരെ വ്യക്തമായി അഭിപ്രായം പറയുവാൻ ആകില്ല.
എങ്കിലും ചില സംശയങ്ങൾ, മോൺസൻ്റെ കയ്യിൽ നിന്ന് സുധാകരൻ ജി പണം വാങ്ങി എന്നു ഒരു ഡ്രൈവർ പറയുന്നു, പക്ഷേ മോൺസന് പരാതി ഇല്ല എന്നും, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും പറയുന്നു, എങ്കിൽ ഈ കേസ് എങ്ങനെ നിലനിൽക്കും ?
മുഖ്യനെയും, പ്രധാനമന്ത്രിയെയും ഒക്കെ പരിചയപ്പെടുത്തുവാൻ ആണത്രേ മോൺസൻ കൈക്കൂലി കൊടുത്തത് എന്നു പറയുന്നു. പക്ഷേ കമ്മ്യൂണിസ്റ്റ് കാരനായ മുഖ്യനും, ബിജെപികാരനായ പ്രധാനമന്ത്രിയെയും ഇദ്ദേഹം എങ്ങനെ പരിചയപ്പെടുത്തും, ഇത്തരം പണം ഇടപാട്, കൈക്കൂലി ഒക്കെ ലോകത്ത് ആരെങ്കിലും വെറും ഒരു ഡ്രൈവറുടെ മുന്നിൽ വെച്ച് ചെയ്യുമോ?
ഇതെല്ലാം കേവലം എൻ്റെ സംശയങ്ങൾ മാത്രമാണ്, സത്യം എന്താണെന്നോ, യഥാർത്ഥത്തിൽ ഈ കേസ്, FIR എന്തെല്ലാം കുറ്റങ്ങൾ ചുമത്തി ആണ് ഇട്ടത് , എന്തുകൊണ്ട് അറസ്റ്റ് ചെയ്തു, മറ്റു വല്ല പ്രധാന വിഷയങ്ങൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല, കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
Post Your Comments