നിഹാദ് എന്ന ഗെയിമർ തൊപ്പിയാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാ വിഷയം, തൊപ്പിയെ പോലീസ് വാതിൽ ചവുട്ടി പൊളിച്ച് കയറി അറസ്റ്റ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
ഈ പ്രവൃത്തിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ മാത്യു സാമുവേൽ. വഴി ഗതാഗതം തടസ്സപ്പെടുത്തി, ചില മോശമായ വാക്കുകൾ ഉപയോഗിക്കുന്നു അയാളുടെ പേരിൽ ഇതൊക്കെയാണ് പോലീസ് പറയുന്ന ന്യായങ്ങൾ, പക്ഷേ അയാളെ ഈ രീതിയിലാണോ കസ്റ്റഡിയിൽ എടുക്കേണ്ടത് എന്നാണ് മാധ്യമ പ്രവർത്തകൻ ചോദിക്കുന്നത്.
കുറിപ്പ് വായിക്കാം
ഒരു യൂട്യൂബറെ തേടി വളാഞ്ചേരിയിൽ നിന്നും എറണാകുളത്തേക്ക് പോലീസ് വരുന്നു ഒരു ഫ്ലാറ്റിൽ കയറി വാതിൽ ചവിട്ടി പൊട്ടിക്കുന്നു, അയാളെ കസ്റ്റഡിയിൽ എടുക്കുന്നു, തൊപ്പി എന്നാണ് അയാളുടെ പേര്, അയാൾ ഇന്ത്യയിലെ Most Wanted ക്രിമിനൽ ആണോ പോലീസെ…?
വഴി ഗതാഗതം തടസ്സപ്പെടുത്തി, ചില മോശമായ വാക്കുകൾ ഉപയോഗിക്കുന്നു അയാളുടെ പേരിൽ ഇതൊക്കെയാണ് പോലീസ് പറയുന്ന ന്യായങ്ങൾ, പക്ഷേ അയാളെ ഈ രീതിയിലാണോ കസ്റ്റഡിയിൽ എടുക്കേണ്ടത്?.
ഞാൻ അദ്ദേഹം ചെയ്ത വീഡിയോകൾ കണ്ടിട്ടില്ല, പക്ഷേ പറഞ്ഞു കേൾക്കുന്നു അല്ലെങ്കിൽ ഇന്നത്തെ ന്യൂസ് പേപ്പറിൽ വായിച്ച് അറിയുന്നു ചില തെറ്റായ പദപ്രയോഗങ്ങൾ സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്നു അത് തെറ്റ് തന്നെയാണ്, പോലീസ് കേസെടുത്തു അയാളെ പറഞ്ഞ് മനസ്സിലാക്കേണ്ടതിന് പകരം ഈ രീതിയിലുള്ള പ്രത്യാക്രമണം ആരെ നന്നാക്കാൻ വേണ്ടിയാണ്? പറ്റുമെങ്കിൽ പോലീസ് സോഷ്യൽ മീഡിയയിൽ നോക്കുക ഇതേപോലെ ആയിരക്കണക്കിന് വീഡിയോകൾ കാണുവാൻ സാധിക്കും.
ഇതൊക്കെ ഓരോ സമയത്തിന്റെ ട്രെൻഡ് ആണ് ആ ട്രെന്റിനെയും ഞാൻ അനുകൂലിക്കുന്നില്ല, പക്ഷേ ആ ട്രെന്റിനെയും നിങ്ങൾക്ക് ഇതേപോലെ അടിച് ഒതുക്കുവാൻ കഴിയില്ല മറ്റൊരു തൊപ്പി വരും, ചിലപ്പോൾ ആയിരക്കണക്കിന് തൊപ്പികൾ വരും, ആയിരക്കണക്കിന് ചെറുപ്പക്കാരാണ് നമ്മുടെ കേരളത്തിൽ മയക്കുമരുന്നിന് അടിമകൾ ആയിട്ടുള്ളത്, അതൊരു വലിയ റാക്കറ്റ് ആയിട്ട് പോവുകയാണ്.
നമ്മുടെ നിയമ സംവിധാനം അവർക്കെതിരെയാണ് ഇതേപോലെ തിരിയേണ്ടത് ഏതായാലും ഈ പയ്യനും കൂട്ടരും അതൊന്നുമല്ല, Trend entertainment, അയാൾ താമസിക്കുന്ന വീട് പോലീസ് ചവിട്ടി പൊളിക്കുന്ന വിഷ്വൽ കണ്ടു, ആ പയ്യൻ തന്നെയാണ് പോലീസുകാർക്ക് വാതിലിന്റെ കീ എടുത്തു കൊടുക്കുന്നത്, ഈ പയ്യനു വേണ്ടി വളാഞ്ചേരി പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോയി ജാമ്യം നിൽക്കുവാൻ ഞാൻ തയ്യാറാണ് എന്നിട്ട് ഈ പയ്യനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക.
Post Your Comments