CinemaLatest News

ആദിപുരുഷിന് ആൾക്കാരില്ല, ടിക്കറ്റ് നിരക്ക് കുറച്ച് നിർമ്മാതാക്കൾ

ആദ്യ ദിവസം തന്നെ പക്ഷേ കടുത്ത വിമർശനങ്ങളാണ് ആദിപുരുഷ് നേടിയെടുത്തത്

പ്രഭാസ് – കൃതി സനോൻ ചിത്രത്തിലൂടെ ഇന്ത്യൻ മിത്തോളജി ഇതിഹാസമായ രാമായണത്തിന്റെ മാസ്മരികത ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലായിരുന്നു പ്രേക്ഷകർ.

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പക്ഷേ കടുത്ത വിമർശനങ്ങളാണ് ആദിപുരുഷ് നേടിയെടുത്തത്. കണ്ടവർ നെ​ഗറ്റീവ് മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

കോടികൾ മുടക്കി ബ്രഹ്മാണ്ഡചിത്രമായെത്തിയ ആദിപുരുഷ് ബോക്സോഫീസിൽ അടിപതറുന്ന കാഴ്ച്ചയാണിപ്പോൾ കാണുന്നത്. ഇതോടെ ടിക്കറ്റ് നിരക്കും നിർമ്മാതാക്കൾ കുറച്ചിരിക്കുകയാണ്. 150 രൂപയാണ് കുറച്ചത്.

shortlink

Post Your Comments


Back to top button