ദക്ഷിണ കൊറിയൻ പോപ്പ് താരം ചോയി സുങ്-ബോംഗ് (33) നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിയോളിലെ വീട്ടിൽ നിന്നാണ് പോലീസ് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.
“കൊറിയാസ് ഗോട്ട് ടാലന്റ്” ന്റെ 2011 സീസണിലെ ആകർഷകമായ പ്രകടനത്തിലൂടെയാണ് ചോയി പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ പ്രോഗ്രാമിലൂടെ താരം ഇന്റർനെറ്റ് താരപദവിയിലേക്ക് ഉയർന്നിരുന്നു.
കാൻസർ ഉണ്ടെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് പൊതുജനങ്ങളെ കബളിപ്പിച്ചതിനും തന്റെ ചികിത്സയെ പിന്തുണയ്ക്കാൻ സംഭാവനകൾ അഭ്യർത്ഥിച്ച് രംഗത്തെത്തുകയും ചെയ്തതിന് വൻ വിമർശനങ്ങൾ ചോയി നേരിട്ടിരുന്നു.
തുടർന്ന് വൻ തുക ഇത്തരത്തിൽ തട്ടിപ്പ് നടത്തി എടുക്കുകയായിരുന്നു. താൻ ഈ പണമെല്ലാം തിരികെ തരുമെന്നും സംഭവിച്ചതിൽ ഖേദമുണ്ടെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ഈ തട്ടിപ്പാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
Post Your Comments