സോഷ്യൽ മീഡിയ സ്റ്റാറും ഗെയിമറുമായ നിഹാദ് എന്ന തൊപ്പിക്കെതിരെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു, വീഡിയോകളിൽ പറയുന്ന തെറിയും, സ്ത്രീ വിരുദ്ധതയും എല്ലാം കുട്ടികളെയടക്കം വഴി തെറ്റിക്കും എന്നതാണ് കാരണം.
ജാതീയ സ്പർദ്ധകളും, മത ധൃവീകരണങ്ങളും, സ്ത്രീവിരുദ്ധതയും, ലൈംഗിക വൈകൃതങ്ങളും ഉത്പാദിപ്പിക്കുകയും നിയമത്തെയും, ജനാധിപത്യത്തെയും വെല്ലുവിളിക്കാൻ ആഹ്വാനം നൽകുകയും ചെയുന്ന അരാചകത്വത്തിന്റെ ഫാക്റ്ററികളാണ് ഇവയെല്ലാം. അറസ്റ്റും, കേസും നിയമ നടപടികളുമെല്ലാം അയാളെ ജയിലിലടയ്ക്കാനോ ഇല്ലാതെയാക്കാനോ ഉള്ളതല്ല. മറിച്ച് തിരുത്താനും, സാമൂഹിക ജീവിയായി മാറാനുമുള്ള സ്റ്റേറ്റിന്റെ ഒരു സഹായമായി ഇതിനെ കാണണം.
പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വാതിൽ തുറക്കാതെ ലൈവ് സ്ട്രീമിങ് നടത്തിയ തൊപ്പി പോലീസിനെ ഭയന്നിട്ടോ, അല്ലെങ്കിൽ ആരാധരെ കാണിക്കുന്നതിനോ ആത്മഹത്യക്കോ, സ്വയം അപായപ്പെടുത്തുന്നതിനോ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോൾ തൊപ്പിക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ വാതിൽ ചവിട്ടി പൊളിച്ച് ആമാനസിക വൈകല്യമുള്ള ആളെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന ചോദിക്കില്ലയൊരുന്നോ, തിരുത്തേണ്ടത്, തിരുത്തേണ്ട സമയത്ത് തിരുത്തി തന്നെയാകണമെന്നാണ് അഡ്വക്കേറ്റ് ശ്രീജിത് പെരുമന പറയുന്നത്.
കുറിപ്പ് വായിക്കാം
തൊപ്പി ചെയ്യുന്നത് അങ്ങേയറ്റം തോന്ന്യസമാണ്, ആ പക്ഷെക്കാർക്ക് സമർപ്പിക്കുന്നു; ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ, കേവലം വളിയുടെയോ പ്രശ്നമല്ല. ലൈംഗികവൈകൃതത്തിനും, കടുത്ത മാനസിക രോഗത്തിനും, ആരാഷ്ട്രീയതയ്ക്കും അടിമയായ ഒരു യുവാവിനെ രക്ഷിക്കാനും, ചികിത്സിക്കാനും തിരുത്താനുമുള്ള സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.
അതിലൂടെ ലക്ഷക്കണക്കിന് ബാല്യ – കൗമാരങ്ങളെ തിരുത്തുകയും, രാഷ്ട്രീയ ബോധമുള്ളവരായി ജീവിക്കാൻ അവസരമൊരുക്കുകയുമാണ്.
കേവലം ഒരു നിഹാദിൽ ഒതുങ്ങുന്നതല്ല സൈബർ ലോകത്തെ ഈ ആരാഷ്ട്രീയതയും, ലൈംഗിക ആരാചകത്വവും, ലഹരിയുമൊക്കെ ഉത്പാദിപ്പിക്കുന്ന ഫാക്റ്ററികൾ. ജാതീയ സ്പർദ്ധകളും, മത ധൃവീകരണങ്ങളും, സ്ത്രീവിരുദ്ധതയും, ലൈംഗിക വൈകൃതങ്ങളും ഉത്പാദിപ്പിക്കുകയും നിയമത്തെയും, ജനാധിപത്യത്തെയും വെല്ലുവിളിക്കാൻ ആഹ്വാനം നൽകുകയും ചെയുന്ന അരാചകത്വത്തിന്റെ ഫാക്റ്ററികളാണ് ഇവയെല്ലാം. അറസ്റ്റും, കേസും നിയമ നടപടികളുമെല്ലാം അയാളെ ജയിലിലടയ്ക്കാനോ ഇല്ലാതെയാക്കാനോ ഉള്ളതല്ല. മറിച്ച് തിരുത്താനും, സാമൂഹിക ജീവിയായി മാറാനുമുള്ള സ്റ്റേറ്റിന്റെ ഒരു സഹായമായി ഇതിനെ കാണണം.
പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വാതിൽ തുറക്കാതെ ലൈവ് സ്ട്രീമിങ് നടത്തിയ തൊപ്പി പോലീസിനെ ഭയന്നിട്ടോ, അല്ലെങ്കിൽ ആരാധരെ കാണിക്കുന്നതിനോ ആത്മഹത്യക്കോ, സ്വയം അപായപ്പെടുത്തുന്നതിനോ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോൾ തൊപ്പിക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ വാതിൽ ചവിട്ടി പൊളിച്ച് ആമാനസിക വൈകല്യമുള്ള ആളെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന ചോദിക്കില്ലയൊരുന്നോ, തിരുത്തേണ്ടത്, തിരുത്തേണ്ട സമയത്ത് തിരുത്തി തന്നെയാകണം.
Post Your Comments