
ലൈഫ് പദ്ധതിയിൽ വീട് കിട്ടിയില്ലെന്നു പറഞ്ഞു മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് മുജീബ് തീയിട്ടത് വാർത്തകളിൽ നിറഞ്ഞിട്ടും പ്രതികരിക്കാത്ത ഭരണകൂടത്തിനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. ചോന്ന കൊടി സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത അബ്ദു ആണ് ഇമ്മളെ പുതിയ സഖാവ്, സഹിക്കല്ലാണ്ട എന്താക്കാനാ എന്നും കോടികൾ ചിലവഴിച്ച് അർജന്റീനെന്റെ കളി നാട്ടിൽ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഹരീഷ് പറയുന്നു.
read also: ബാഡ് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി ഒമർ ലുലു എത്തുന്നു
പോസ്റ്റ് പൂർണ്ണ രൂപം
മുജീബേ മാപ്പ്..???അന്റെ വീടൊന്നും ഇബ്ടെ ഒരുത്തന്റെയും പ്രശ്നമല്ല…ഇബ്ടെ ഫുട്ബോള് കളിക്കുന്ന കുട്ടികളെപോലും..കളിക്കാൻ വേണ്ടി പെടാപാടുപ്പെടുന്ന പാവം മക്കളെ ദേശീയ മത്സരങ്ങൾക്കുവേണ്ടി Reservation ഇല്ലാത്ത ലോക്കൽ compartment-ൽ ഞമ്മള് കേറ്റി വിടും…ഇന്നാലും കോടികൾ ചിലവഴിച്ച് അർജന്റീനെന്റെ കളി..ഞമ്മള് പാവപ്പെട്ട അന്നെ പോലത്തെ മനുഷ്യരെ നികുതി പണം കൊണ്ട് നടത്തും…ചോന്ന കൊടി സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത അബ്ദു ആണ് ഇമ്മളെ പുതിയ സഖാവ്..സഹിക്കല്ലാണ്ട എന്താക്കാനാ?..നിയമം അന്നെ ജയിലിൽകിടത്തും..കാരണം ഇയ്യ് ചെയ്യതത് കുറ്റകൃത്യമാണ്..എന്നാലും അന്റെ കുടുംബത്തിന് ഈ പോസ്റ്റിന്റെ പേരില്ലെങ്കിലും ഒരു വീട് ഇണ്ടാവട്ടെ..അത് മാത്രമാണ് ന്റെ ആഗ്രഹം..മുജീബേ..അള്ളാ അന്റെ പ്രാർത്ഥന കേൾക്കും…???❤️❤️❤️
Post Your Comments