GeneralLatest NewsMollywoodNEWSWOODs

യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്

ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ച യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.

read also: സോഷ്യൽ മീഡിയയിൽ വൈറലായൊരു കുഞ്ഞുവാവ: രാം ചരണിന്റെ കുഞ്ഞെന്ന് പ്രചരണം, സത്യമോ

ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനു ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബഴേസാണ് ഉള്ളത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന വിമർശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button