CinemaLatest NewsTollywoodWOODs

സോഷ്യൽ മീഡിയയിൽ വൈറലായൊരു കുഞ്ഞുവാവ: രാം ചരണിന്റെ കുഞ്ഞെന്ന് പ്രചരണം, സത്യമോ

നവജാത ശിശുവിന്റെ ഫോട്ടോ ഇന്റർനെറ്റിൽ വൈറലാകുകയാണ്

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരണും ഭാര്യ ഉപാസന കാമിനേനി കൊനിഡേലയും വിവാഹിതരായി 11 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്.

ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിൽ വച്ചാണ് ഉപാസന തങ്ങളുടെ കൺമണിക്ക് ജന്മം നൽകിയത്. തുടർന്ന് ആശുപത്രി അധികൃതർ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എല്ലാവരെയും അറിയിച്ചിരുന്നു. കുട്ടിയുടെ മുഖം  വെളിപ്പെടുത്തുന്ന ചിത്രങ്ങൾ താര ദമ്പതികൾ പുറത്ത് വിട്ടിട്ടില്ല.

ദമ്പതികളുടെ നവജാത മകളുടേതാണെന്ന് അവകാശപ്പെട്ട് നിരവധി പേർ ഒരു കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തിരുന്നു. നവജാത ശിശുവിന്റെ ഫോട്ടോ ഇന്റർനെറ്റിൽ വൈറലാകുകയാണ്, രാം ചരണിന്റെ മകളുടെ ചിത്രമാണെന്ന് കരുതി ആരാധകർ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു.

എന്നാൽ രാം ചരണിന്റെ മാനേജർ ശിവ ചെറി ഇടപെട്ട് ചിത്രം നടന്റെ കുട്ടിയുടേതല്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തി. ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ശിവ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button