ലോകത്ത് ഏറ്റവും അപകടമുണ്ടാക്കുന്നത് മതവും രാഷ്ട്രീയവുമാണെന്ന് സംവിധായകൻ ഒമർ ലുലു. ഡ്രഗ് എന്ന് പറഞ്ഞാല്‍ അഡിക്ഷന്‍ സംഭവിച്ചു പോകുന്ന കാര്യങ്ങളാണെന്നും താൻ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ ഡ്രഗ് മതമാണെന്നും ഒമർ ലുലു പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ ഡ്രഗ് മതമാണ്. ആളുകള്‍ പരസ്പരം വെട്ടാനും കുത്താനും ചാകാനും മടിയില്ലാത്തത് മതത്തിന് വേണ്ടിയാണ്. ഡ്രഗ് എന്ന് പറയുന്നത് എന്താ? അഡിക്ഷന്‍ സംഭവിക്കുന്ന റോ മെറ്റീരിയല്‍ എന്തോ അതാണ് ഡ്രഗ്. അപ്പോള്‍ ഇവിടെ ഏറ്റവും വലിയ ഡ്രഗ് എന്താ? ഈ സമൂഹത്തില്‍ മതമാണ്. ഞാന്‍ മനസിലാക്കുന്നത് അതാണ്. ഡ്രഗ് എന്ന് പറഞ്ഞാല്‍ അഡിക്ഷന്‍ സംഭവിച്ചു പോകുന്ന കാര്യങ്ങളാണ്. ഇന്നത്തെ ഏറ്റവും വലിയ അഡിക്ഷന്‍ ആളുകള്‍ക്ക്, ഏറ്റവും അപകടമുണ്ടാക്കുന്നത് മതമാണ്. മതവും രാഷ്ട്രീയവുമാണ്’ എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.
Post Your Comments