പാർലമെന്റ് അംഗവും വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) നേതാവുമായ തിരുമാവളവൻ ദളപതി വിജയിനെതിരെ പരിഹാസവുമായി രംഗത്ത്.
സിനിമയിലൂടെ ലഭിച്ച പ്രശസ്തി ഉപയോഗിച്ച് മുഖ്യമന്ത്രിയാകാമെന്ന് ചില നടന്മാർ കരുതുന്നുവെന്നാണ് എംപി ആരോപിക്കുന്നത്. സിനിമയിലൂടെ പ്രശസ്തി നേടിയാൽ രാഷ്ട്രീയത്തിൽ വരാമെന്നാണ് ചില താരങ്ങൾ കരുതുന്നതെന്ന് നടൻ വിജയെ പരോക്ഷമായി വിമർശിച്ച് എംപി പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങളൊന്നും ചെയ്യാതെ രാഷ്ട്രീയത്തിൽ ഇറങ്ങി വോട്ട് നേടാമെന്ന് നടന്മാർ കരുതുന്നത് തമിഴകത്തിന് ശാപമാണെന്നും തിരുമാവളവൻ.
കേരളത്തിൽ നടൻ മമ്മൂട്ടിയും കർണാടകയിൽ നടൻ രാജ്കുമാറും ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഇത്തരത്തിൽ ചെയ്യുന്നില്ലെന്നും എംപി വിമർശിച്ചു. കൂടാതെ മാർക്കറ്റ് നഷ്ടപ്പെട്ട നടന്മാർ ജനങ്ങളെ ആകർഷിക്കാൻ നോക്കുന്നതും സിനിമയിൽ പ്രശസ്തരായാൽ മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നതും തമിഴ്നാട്ടിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments