കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അജു വര്‍ഗീസ് പ്രജ്ഞാ വാക്കുകളാണ് ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് മനസിലാക്കിയിട്ട് രണ്ട് വര്ഷമായിട്ടേയുള്ളുവെന്ന് അജു വര്‍ഗീസ് പറയുന്നു. ‘ഞങ്ങള്‍ ന്യൂജെന്‍ അല്ല, പഴയ തലമുറയും അല്ല. വല്ലാത്ത അവസ്ഥയാണ്’, എന്നും താരം കൂട്ടിച്ചേർത്തു.
ഉയരത്തിനെ കുറിച്ചുള്ള ഒരുപാട് കളിയക്കലുകള്‍ കേട്ടിട്ടുണ്ട്. തന്നെ കളിയാക്കുമ്പോള്‍ അതൊരു ഫണ്‍ ആയിട്ട് മാത്രമേ കണ്ടിട്ടുള്ളു, പക്ഷെ അതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്നും അജു വര്‍ഗീസ് പറയുന്നു.
അജു വര്‍ഗീസിന്റെ വാക്കുകൾ ഇങ്ങനെ;
‘ഞാന്‍ ഒരു പ്രത്യേക ജനറേഷന്റെ ഭാഗമായി പോയി. ഈ നാൽപതുകളിലേക്ക് അടുക്കുന്നവര്‍. ഞങ്ങള്‍ ന്യൂജെന്‍ അല്ല, പഴയ തലമുറയും അല്ല. വല്ലാത്ത അവസ്ഥയാണ്. വീട്ടില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കള്‍ പഴയ തലമുറയാണ്. അവര്‍ക്ക് എന്ത് പൊളിട്ടിക്കല്‍ കറക്ട്നെസ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് നമ്മള് പഴയ തലമുറ. പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാല്‍ നമ്മള് പുതിയ തലമുറയാണ്. അവിടെ നമ്മള് അഭിനയിച്ചു തുടങ്ങുകയാണ്. പഠിക്കുകയാണ്.
ബോഡി ഷെയ്മിംഗ് ഒരു തെറ്റാണെന്ന് ഞാന്‍ 2 വര്‍ഷമായിട്ടേ അറിഞ്ഞിട്ടുള്ളു. പിന്നെ നമ്മള് ഈ ചെറുപ്പം തൊട്ടേ ഹൈറ്റിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ അത് എന്നെ ബാധിച്ചിട്ടില്ല. എന്നെ കളിയാക്കിയാലും എനിക്ക് അതൊരു വിഷയമായി തോന്നിയിട്ടില്ല. ഞാന്‍ അതിനെ ഫണ്‍ ആയേ കണ്ടിട്ടുള്ളു.’
Post Your Comments