അമുൽ ഗേൾ പരസ്യം സൃഷ്ടിച്ച ഇന്ത്യൻ പരസ്യ ഗുരു സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു. ഒരു ജനപ്രിയ ചിത്രം, അത് പിന്നീട് ഡയറി ബ്രാൻഡിന്റെ മുഖമായി മാറുകയായിരുന്നു.
പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്ത് ആസ്ഥാനമായുള്ള അമുൽ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദകരിൽ ഒന്നാണ്. പോൾക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുമുള്ള അമുൽ ഗേൾ ജനപ്രീതിയിൽ അന്നും ഇന്നും മുന്നിലാണ്.
രാഷ്ട്രീയക്കാരും വ്യവസായികളും പരസ്യ പ്രൊഫഷണലുകളും സുഹൃത്തുക്കളും എന്നിങ്ങനെ വളരെയധികം ആൾക്കാരാണ് ഡകുൻഹയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തിയത്. നീല മുടിയും പോൾക്ക ഡോട്ടുള്ള വസ്ത്രവുമുള്ള ഒരു വികൃതിയായ പെൺകുട്ടി – ആദ്യം മുംബൈയിലെ കുറച്ച് പരസ്യബോർഡുകളിൽ പ്രത്യക്ഷപ്പെട്ടു, അതിനുശേഷം ബ്രാൻഡിന്റെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് നടന്നത്.
Post Your Comments