കൊച്ചി: വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ‘ഭൂ. മൗ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സന്ദീപ് ആര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര്‍ നാഥ് ആണ്. ഏറെ വിവാദമുണ്ടാക്കിയ ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി നിര്‍മ്മിച്ച ‘ഹോളി വൂണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അശോക് ആര്‍ നാഥ്. അരുണ്‍ വി രാജു തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സുനില്‍ പ്രേം എല്‍എസ് ആണ്.
നിറത്തിന്റെ പേരില്‍ കള്ളനെന്ന് മുദ്ര കുത്തപ്പെട്ട രാമന്‍ എന്ന കഥാപാത്രത്തിന്റെ മനോവ്യാപനത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. ജീവിതത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാമന്‍ നടത്തുന്ന വ്യത്യസ്തമായ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ‘ഭൂ.മൗ’ പറയുന്നത്.
കൂടെ കിടന്നാൽ നല്ല വേഷം തരാമെന്ന് പറഞ്ഞു, എതിർത്തതോടെ എട്ട് മാസം പണിപോയി: ദുരനുഭവം പറഞ്ഞ് അതിഥി റാവു
എഡിറ്റിങ്- ബി. ലെനിന്‍, സംഗീതം- റോണി റാഫേല്‍, ഗാനരചന- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, ആര്‍ട്ട് ഡയറക്ടര്‍- പ്രദീപ് പത്മനാഭന്‍, കളറിസ്റ്റ്- യുഗേന്ദ്രന്‍, സൗണ്ട് മിക്‌സിങ്- ശങ്കര്‍ദാസ്, സൗണ്ട് ഡിസൈന്‍- അനീഷ് എഎസ്, മേക്കപ്പ്- രാജേഷ് വെള്ളനാട്, വസ്ത്രാലങ്കാരം- അബ്ദുള്‍ വാഹിദ്, സ്റ്റില്‍സ്- ജോഷ്വ കൊയിലോണ്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ പ്രഭാകര്‍, ഓഫീസ് ഇന്‍-ചാര്‍ജ്- അരുണ എസ് നായര്‍, പിആർഓ- നിയാസ് നൗഷാദ്
Post Your Comments