
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ്, വ്യാജ രേഖയുണ്ടാക്കിയ വിദ്യ, പഠിക്കാതെ, പരീക്ഷ എഴുതാതെ എല്ലാ വിഷയങ്ങളും ജയിക്കുന്ന ആർഷോ എന്നിവർക്കെതിരെ വൻ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്.
വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിദ്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. വിദ്യ ഒളിവിലായിട്ട് ആഴ്ച്ചകൾ പിന്നിടുമ്പോൾ നിഖിൽ തോമസും ഒളിവിൽ പോയിരിക്കുകയാണ്. കേരള പോലീസിന് ഇരുവരെയും കണ്ടുപിടിക്കാനാകാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയകളിലടക്കം വൻ പരിഹാസമാണ് ഉയരുന്നത്.
വിപ്ലവകാരി കുഞ്ഞന്മാരോടും കുഞ്ഞികളോടും ഒരു ചോദ്യം, ആരാണെന്ന് പറയാമോ ? ഭാവിയിൽ എം പി യോ മന്ത്രിയോ ആകാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റും ഡോക്ടറേറ്റും സംഘടിപ്പിക്കാതെ നേരം വണ്ണം പഠിച്ച് മെഡിക്കൽ പരീക്ഷ പാസ്സായ വിപ്ലവകാരിയായ ഡോക്ടർ എന്നാണ് നടൻ ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
കുറിപ്പ് കാണാം
വിപ്ലവകാരി കുഞ്ഞന്മാരോടും കുഞ്ഞികളോടും ഒരു ചോദ്യം, ആരാണെന്ന് പറയാമോ ? ഭാവിയിൽ എം പി യോ മന്ത്രിയോ ആകാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റും ഡോക്ടറേറ്റും സംഘടിപ്പിക്കാതെ നേരം വണ്ണം പഠിച്ച് മെഡിക്കൽ പരീക്ഷ പാസ്സായ വിപ്ലവകാരിയായ ഡോക്ടർ.
Post Your Comments