CinemaLatest NewsTollywoodWOODs

കുഞ്ഞുവാവക്കായി നല്ലൊരു ഈണം ഒരുക്കിയതിന് നന്ദി: രാം ചരൺ – ഉപാസന ദമ്പതികളുടെ കുഞ്ഞ് മാലാഖക്കായി സം​ഗീതമൊരുക്കി കാലഭൈരവ

ഗായകൻ കാല ഭൈരവ കുഞ്ഞിന് അതുല്യവും വളരെ സവിശേഷവുമായ ഒരു സമ്മാനം നൽകി

കഴിഞ്ഞ ദിവസമാണ് തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്.

നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താര ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. നാട്ടു നാട്ടു ഗായകൻ കാല ഭൈരവ കുഞ്ഞിന് അതുല്യവും വളരെ സവിശേഷവുമായ ഒരു സമ്മാനം നൽകിയിരിക്കുകയാണ്.

അതിമനോഹരമായൊരു സം​ഗീതമാണ് കുഞ്ഞു രാജകുമാരിക്കായി കാല ഭൈരവ സമ്മാനിച്ചത്. രാം ചരണും ഉപാസന കാമിനേനിയും തങ്ങൾക്ക് ലഭിച്ച ശ്രുതിമധുരമായ ഈണത്തിന് സംഗീതസംവിധായകന് നന്ദി പറഞ്ഞു. “ഈ മെലഡി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക്  സന്തോഷം നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നാണ് താരങ്ങൾ മറുപടിയായി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button