ഇക്കഴിഞ്ഞ മാർച്ച് 3 നായിരുന്നു രാമസിംഹൻ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്.
ഹിന്ദി സെൻസറിംങ് പൂർത്തിയായ ശേഷം ചിത്രം ആർക്ക് വേണമെങ്കിലും ഏറ്റെടുക്കാമെന്ന് രാമസിംഹൻ പറഞ്ഞിരുന്നു. പുഴ മുതൽ പുഴ വരെ ആർക്ക് വേണമെങ്കിലും ഏറ്റെടുക്കാം, ഇതുവരെ ആർക്കും വിറ്റിട്ടില്ല എന്ന കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരമിപ്പോൾ.
പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആർക്കു വേണേലും മുൻപോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം, അതിൽ നിന്നും ലഭിക്കുന്ന ശരിയായ തുക നിങ്ങളുടെ കമ്മീഷനും ചിലവും കഴിച്ച് ബാക്കി ചിദാനന്ദ പുരി സ്വാമിജിയെ ഏൽപ്പിച്ചാൽ മതി എന്നാണ് രാമസിംഹൻ പറയുന്നത്.
കുറിപ്പ് വായിക്കാം
പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആർക്കു വേണേലും മുൻപോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം.
അതിൽ നിന്നും ലഭിക്കുന്ന ശരിയായ തുക നിങ്ങളുടെ കമ്മീഷനും ചിലവും കഴിച്ച് ബാക്കി ചിദാനന്ദ പുരി സ്വാമിജിയെ ഏൽപ്പിച്ചാൽ മതി, എഗ്രിമെന്റ് ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക.
Post Your Comments